Latest NewsNewsWeirdVideosFunny & Weird

പുള്ളിപ്പുലിക്കുഞ്ഞിന്റെ പിന്നാലെ പാഞ്ഞ് കഴുതപ്പുലി, ഒടുവിൽ സംഭവിച്ചത്?: വീഡിയോ

മറ്റ് മൃ​ഗങ്ങൾ വേട്ടയാടിയ ഇരകളെ തട്ടിയെടുക്കുന്നവരാണ് കഴുതപ്പുലികൾ. ഇടയ്ക്ക് ഇവ ഒറ്റയ്ക്കും വേട്ടയാടും. കഴുതപ്പുലിയുടെ അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. കുറ്റിച്ചെടിക്കിടയിൽ മറഞ്ഞിരുന്ന പുള്ളിപ്പുലിക്കുഞ്ഞിനെ വേട്ടായാടാൻ ശ്രമിക്കുന്ന കഴുതപ്പുലിയാണ് ദൃശ്യത്തിലുള്ളത്.

Read Also  :  പെൺകുട്ടികൾക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്കിൽ ടീച്ചർമാർക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ?: സഖാഫി

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഗൈഡായ മൂസ വാരാചിയയാണ് ഈ ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരികൾക്കൊപ്പം സഫാരി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരിക്കുന്ന 11 മാസം പ്രായമുള്ള പുള്ളിപ്പുലിക്കുഞ്ഞിനെ കണ്ടത്. സഞ്ചാരികൾ പുള്ളിപ്പുലിക്കുഞ്ഞിന്റെ ചിത്രം പകർത്തുമ്പോഴാണ് നാല് കഴുതപ്പുലികൾ ഇവരുടെ വാഹനത്തിനു മുന്നിലേക്കെത്തിയത്. ഇതിൽ ഒരു കഴുതപ്പുലി പുള്ളിപ്പുലിക്കുഞ്ഞ് മറഞ്ഞിരിക്കുന്ന കുറ്റിക്കാടിന് സമീപത്തേക്ക് നീങ്ങി.കഴുതപ്പുലി അരികിലെത്തിയതും പുള്ളിപ്പുലിക്കുഞ്ഞ് രക്ഷയില്ലെന്നു മനസിലാക്കി ജീവനും കൊണ്ടോടി. സമീപത്തുള്ള മരത്തിൽ കയറിയാണ് കഴുതപ്പുലിയുടെ പിടിയിൽ നിന്നു പുള്ളിപ്പുലിക്കുഞ്ഞ് രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് അത് കഴുതപ്പുലിയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button