PalakkadKeralaNattuvarthaLatest NewsNewsCrime

മക്കളെ തേടി വന്ന തള്ളപ്പുലി പുലിക്കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയി : പുലിയെ പിടികൂടാനാകാതെ വനംവകുപ്പ്

ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ ശ്രമവും ഫലം കണ്ടില്ല. പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിക്കുഞ്ഞുങ്ങളിലൊന്നിനെ പുലി കൊണ്ടുപോയി. തുടര്‍ന്ന് ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി.

Read Also : സ്പെഷ്യല്‍ ക്ലാര്‍ക്ക് താത്കാലിക ഒഴിവ്

കഴിഞ്ഞ ദിവസമാണ് പാലക്കാട് അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ജനിച്ച് അധിക ദിവസമാകാത്ത രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. എന്നാല്‍ തള്ളപ്പുലിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് തള്ളപ്പുലിയെ പിടികൂടാന്‍ കൂടും ക്യാമറയും സ്ഥാപിച്ചത്. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിന് പുറമേ ഇന്നലെ വൈകിട്ട് വീടിനോട് ചേര്‍ന്ന് മറ്റൊരു വലിയ കൂടും വച്ചിരുന്നു.

എന്നാല്‍ കുഞ്ഞുങ്ങളെ തേടിയെത്തിയ പുലി കൂടിനുള്ളില്‍ കുടുങ്ങിയില്ല. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാധവന്‍ എന്നയാളുടെ പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്നതും തകര്‍ന്നതുമായ വീട്ടിലാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button