Latest NewsNewsIndia

ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തിയ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിൽ പറന്നിറങ്ങി: അവസാന വിമാനം അടുത്തയാഴ്ച എത്തും

2016 സെപതംബറില്‍ ഫ്രാന്‍സുമായി ഏര്‍പ്പെട്ട 59,000 കോടി രൂപയുടെ കരാര്‍ അനുസരിച്ചാണ് റഫാല്‍ വിമാനങ്ങൾ എത്തിയത്.

ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്താകാൻ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തി. ഇതോടെ, ഇന്ത്യയ്ക്ക് ഫ്രാൻസ് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയത്. അടുത്തയാഴ്ച അവസാന വിമാനം എത്തുമെന്നാണ് വിവരം. ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ റഫാല്‍ വിമാനങ്ങൾ എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിൽ എത്തിയത്.

Also read: സ്ത്രീകൾക്ക് ആകാരവടിവ് വാഗ്ദാനം ചെയ്യുന്ന മരുന്ന് അപകടകാരിയെന്ന് ബഹ്‌റൈൻ: ലൈസൻസ് ഇല്ലാത്ത മരുന്ന് ഇന്റർനെറ്റിൽ താരം

2016 സെപതംബറില്‍ ഫ്രാന്‍സുമായി ഏര്‍പ്പെട്ട 59,000 കോടി രൂപയുടെ കരാര്‍ അനുസരിച്ചാണ് റഫാല്‍ വിമാനങ്ങൾ എത്തിയത്. മാറ്റങ്ങളോട് കൂടിയ ഈ പുത്തന്‍ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരും.

എല്ലാ വിമാനങ്ങളും ഇന്ത്യയിൽ എത്തിച്ച ശേഷമാകും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക. ഫ്രഞ്ച്​ വിമാന നിർമ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട്​ ഏവിയേഷനാണ് റഫാൽ വിമാനങ്ങൾ നിർമ്മിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 29 നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിൽ എത്തിയത്. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ സ്വർണ്ണക്കൂരമ്പുകൾ എന്ന് അറിയപ്പെടുന്ന നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button