മണ്ണാർക്കാട്: പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുമരംപുത്തൂർ ആവണകുന്നിൽ വാടകക്ക് താമസിക്കുന്ന അലനല്ലൂർ ഉണ്ണിയാൽ സ്വദേശി ഹംസയെയാണ് (34) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച മുക്കണ്ണത്ത് വെച്ചാണ് സംഭവം. ഇയാൾക്കെതിരെ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also : സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും അപമാനിച്ചു, അവരുടെ പണം വേണ്ട, എംഎൽഎയുടെ സഹായം സ്വീകരിക്കുമെന്ന് അജേഷ്
മണ്ണാർക്കാട് സി.ഐ അജിത് കുമാർ, എസ്.ഐ ജസ്റ്റിൻ, സുരേഷ് ബാബു, വിജയമാണി, നസീം, റമീസ്, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments