PalakkadKeralaNattuvarthaLatest NewsNews

പേവിഷ ബാധയേറ്റ് പശു ചത്തു : പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയിൽ

കരിമ്പ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മരുതംകാട് ഒളരാനി ഭാഗത്താണ് സംഭവം

കല്ലടിക്കോട്: കറവപശു പേവിഷ ബാധയേറ്റ് ചത്തു. പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയുടെ മുൾമുനയിലാണ്. രോഗം ബാധിച്ച കറവപശുവാണ് കഴിഞ്ഞ ദിവസം ചത്തത്.

കരിമ്പ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മരുതംകാട് ഒളരാനി ഭാഗത്താണ് സംഭവം. മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ സ്ഥലത്തെത്തി പരിശോധിച്ചു. പശു ചത്തത് പേവിഷബാധ ഏറ്റാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പശുവിൻ പാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർക്ക് ഭീതിലാണ്. കുട്ടികളും മുതിർന്നവരും അടക്കം 30 പേർ പാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ചതായിട്ടാണ് വിവരം. ഇവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

Read Also : യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, യുവാക്കള്‍ അറസ്റ്റില്‍ : 22കാരിയെ ബലാത്സംഗം ചെയ്തത് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്

ഈയിടെ പ്രസവിച്ച പശുവിന്റെ പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ തൈര് 15 വീട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. ഈ പ്രദേശത്ത് നിരവധി പേർ ഉപജീവനത്തിന് പശുക്കളെയും ആടുകളെയും വളർത്തുന്നുണ്ട്. സംഭവമറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാരും മൃഗാശുപത്രി ജീവനക്കാരും പ്രദേശത്ത് ബോധവത്ക്കരണം നടത്താനുള്ള ശ്രമത്തിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button