Latest NewsNewsFootballSports

ഖത്തർ ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ തോൽവി: ബെൽജിയം തലസ്ഥാനത്ത് കലാപം

ബ്രസൽസ്: ഖത്തർ ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ഫുട്ബോൾ ആരാധകരാണ് ബ്രസൽസിൽ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകൾ ആരാധകർ അടിച്ചു തകർത്തു. വാഹനങ്ങൾ അ​ഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു.

മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസൻ കണക്കിന് ആളുകൾ പൊലീസുമായി ഏറ്റുമുട്ടാൻ ആരംഭിച്ചു. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. ആരാധകരുടെ ആക്രമണത്തിൽ ഒരു മാധ്യമ പ്രവർത്തകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ന​ഗരത്തിന്റെ ചില ഭാ​ഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Read Also:- തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി : ഒരാൾക്ക് പരിക്ക്, സുഹൃത്തിനായി തിരച്ചിൽ

​ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ മൊറോക്കോ 2-0 ത്തിന് ബെൽജിയത്തെ തോൽപ്പിച്ചിരുന്നു. 73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് മൊറോക്കോയ്ക്കായി ഗോളുകൾ നേടിയത്. ബെല്‍ജിയത്തെ പരാജയപ്പെടുത്തിയ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button