India

നോട്ടുകള്‍ അസാധുവാക്കല്‍ നടപടി : ഭീകരര്‍ക്ക് വന്‍ തിരിച്ചടിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : 1000, 500 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭീകരര്‍ക്ക് വന്‍ തിരിച്ചടിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നോട്ട് പിന്‍വലിച്ചതോടെ ഭീകരരും നക്‌സലൈറ്റുകളും കുഴല്‍പ്പണക്കാരും ഉള്‍പ്പെടെയുള്ളവരാണ് വെട്ടിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പെട്ടെന്നെടുത്തതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ തീരുമാനമാണ് ഇതെന്നും അമിത് ഷാ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തനിയ്ക്ക് മനസ്സിലാകുന്നില്ലെന്നും ഷാ പറഞ്ഞു. മായാവതി, മുലായം സിങ്, രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ എന്തുകൊണ്ടാണ് തീരുമാനത്തെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കള്ളപ്പണത്തെ അനുകൂലിക്കുന്നവരാണോ എന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button