Latest NewsNewsInternational

പാറ്റ കൃഷി നടത്തി ഈ വിദ്യാര്‍ത്ഥി മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ

പാറ്റയെ കൃഷി ചെയ്ത് ഒരു യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ. തായ്‌വാനിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ 20 കാരന്‍ തോങ് ആണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുന്ന പാറ്റയെ വളർത്തി പണം സമ്പാദിക്കുന്നത്. തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കാനായാണ് തോങ് ആദ്യമായി പാറ്റയെ വാങ്ങുന്നത്. തുടർന്ന് പാറ്റയെ വളര്‍ത്തി പുറത്ത് കൊടുക്കാൻ തോങ് തീരുമാനിക്കുകയായിരുന്നു.

പാറ്റ കൃഷി വളരെ കാലം കൊണ്ട് നടത്തുന്ന കര്‍ഷകനായ റ്റ്‌സേയെ സമീപിച്ച് കാര്യങ്ങൾ മനസ്സിലാക്കി. അപ്പോഴേക്കും 30,000 മുതല്‍ 40,000 വരെ പാറ്റകളെ തോങ് വളര്‍ത്തിയെടുത്തിരുന്നു. ഇപ്പോള്‍ തോങ് തന്റെ പാറ്റ കൃഷിയിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപയാണ് മാസം സമ്പാദിക്കുന്നത്. ഭയം മാറ്റി വെച്ചാല്‍ മാത്രമേ ഈ കൃഷി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് തോങ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button