USALatest NewsInternational

സിഐഎയുടെ രഹസ്യം പുറത്ത് വിട്ട് വിക്കിലീക്സ്

ന്യൂയോർക്ക്: സിഐഎ (അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി) യുടെ രഹസ്യ മിസൈൽ നിയന്ത്രണ സംവിധാനം ഉൾപ്പടെയുള്ള നിരവധി രേഖകൾ വിക്കിലീക്സ് പുറതത്താക്കി. സിഐഎയുടെ “സാധാരണ” മാൽവെയർ ഡെവലപ്മെന്റ് പ്രോജക്ടിൽ നിന്ന് ഏറെ വ്യത്യസ്തമായ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിന് ശേഷം എല്ലാ ആഴ്ചയും സിഐഎ യുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ വിക്കിലീക്സ് പുറത്ത് വിടുന്നുണ്ട്. പക്ഷെ ഇത്രയും തന്ത്ര പ്രധാന രേഖ ആദ്യമായാണ് വിക്കിലീക്സ് പുറത്താക്കുന്നത്. പ്രൊജക്റ്റ് പ്രോട്ടിഗോ എന്ന പേരിലറിയപ്പെടുന്ന മിസൈൽ കൺട്രോൾ സിസ്റ്റത്തിന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് കൂടാതെ 37 രഹസ്യ രേഖകളും ഇതോടൊപ്പം വിക്കിലീക്സ് പുറത്താക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button