Latest NewsCinemaNewsIndia

നടിയുടെ കൊലപാതകം കൂട്ടമാനഭംഗത്തെ തുടർന്ന്: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹൈദരാബാദ്: മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ആണ് പ്രതികൾ എന്നും ആരോപണം ഉന്നയിച്ചു നടി പ്രത്യുഷയുടെ മാതാവ് സരോജിനി ദേവി. തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണെന്നും അതിന് അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അമ്മ പറയുന്നു. മകളുടെ മരണത്തിന് പിന്നില്‍ പല പ്രമുഖരുടെയും കരങ്ങളുണ്ട് എന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍.

സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരാണ് എല്ലാത്തിനും പിന്നിലെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും അമ്മ പറയുന്നു.മകളുടെ മരണത്തില്‍ പല പ്രമുഖരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അടുത്ത ബന്ധുക്കളും തെലുങ്കിലെ ചില രാഷ്ട്രീയ പ്രമുഖരും ഇടപെട്ട് കേസ് വഴിതിരിച്ചുവിട്ടതാണെന്നും ഈ അമ്മ ആരോപിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു എന്നും. ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്.

എന്നാല്‍ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഏറെ സന്തോഷവതിയായിരുന്നു മകള്‍ എന്നും, ആ സമയത്ത് അവള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നും നടിയുടെ അമ്മ പറഞ്ഞു. 2001 നവംബര്‍ 23 നാണ് ഞാന്‍ എന്റെ മകളെ ഏറ്റവും അവസാനം പൂര്‍ണ ആരോഗ്യവതിയായി ജീവനോടെ കണ്ടത്. സിദ്ധാര്‍ത്ഥ് റെഡ്ഡിയുമായുള്ള മകളുടെ പ്രണയത്തെ ഞാനൊരിക്കലും എതിര്‍ത്തിട്ടില്ല എന്ന് സരോജിനി വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യം രണ്ട് പേരും കരിയര്‍ ശ്രദ്ധിച്ചതിന് ശേഷം വിവാഹത്തിലേക്ക് കടന്നാല്‍ മതി എന്ന് ഉപദേശിച്ചിരുന്നു.

2002 ല്‍ ഗാന്ധി ഹോസ്പിറ്റലിലെ ഫോറന്‍സിക് വിഭാഗം ബി മുനിസ്വാമി പറഞ്ഞത് ഈ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നുംആണ്. അദ്ദേഹം ആ അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായതും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ സിഐഡി അന്വേഷണം നടത്തിയെങ്കിലും അവർ അതെല്ലാം പൂർണ്ണമായി നിഷേധിക്കുകയായിരുന്നു. സരോജിനി ആരോപിക്കുന്നു.

പതിനഞ്ചു വര്ഷം മുൻപാണ് ആത്മഹത്യ ചെയ്ത നിലയിൽ നടി പ്രത്യുഷയെയും അബോധാവസ്ഥയിൽ കാമുകനെയും കാറിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് സിദ്ധാർത്ഥിന്റെ കോടതി അഞ്ചു വര്ഷം ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button