KeralaLatest NewsNews

ശിശുദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്ന ശേഷമുള്ള, മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശിശുദിനത്തിലും താരം ആരാധകര്‍ക്കായി ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങളുടെ കൂടെയാണ് കുഞ്ചാക്കോ ആരാധകര്‍ക്ക് വളരെ കൗതുകകരമായി ആശംസ നേര്‍ന്നിരിക്കുന്നത്. തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രങ്ങള്‍ക്കൊപ്പം മകന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ ശിശുദിനാശംസ.

https://www.facebook.com/KunchackoBoban/photos/a.300267316792413/1454664928019307/?type=3&__xts__%5B0%5D=68.ARAbCylb3Mpot5uHelxP-l-zIobwqaNOjdmLutwG-zOd6nqeZ_3lc8RFohWVHzxKjh9fyH_IBfcvxaNAoDIRejBB2m_yBbU5wDOCgmPXVdgkh6-6SwX3lrt61QI8tnjFWAnijjpLoHSaYiM2gS0p1YSqjFU2qUsRTReYEKtk9-IFuDVXw6fIQY6FlR13tg4xJ7zS-UoV_jC1qnVp58FlM3U9PZXfM8rw2MzV0vN5xu6zObOEsW8fgSV1Yc5ublnT4mngtgk9SqSkKdyI9CdBQ10uY_qz-CvA108-dU0Xb8OZ15DvuLeCovHgSnYpZg3CO72nXD-UT5mBgV7e8p9cMbXFBw&__tn__=-R

എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്നും ഈ ചിത്രത്തിനൊപ്പം താരം കുറിച്ചു. ജൂനിയര്‍ കുഞ്ചാക്കോ ഇസഹാക്കിന്റെയും കുഞ്ചോക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രങ്ങളെന്തായാലും ആരാധകര്‍ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button