Latest NewsNewsIndia

പൗരത്വ ബിൽ: മമത യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാതെ അക്രമികൾ, റയില്‍വെ സ്‌റ്റേഷന് തീകൊളുത്തി, ബസുകൾ കത്തിച്ചു; പുതിയ വിവരങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബംഗാളില്‍ പ്രക്ഷേഭം കനക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ അക്രമികൾ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് അക്രമകാരികള്‍ അഴിഞ്ഞാടുകയാണ്. കര്‍ഫ്യൂ ലംഘിച്ച്‌ ആയിരങ്ങള്‍ തെരുവിലിറങ്ങിയതിനെത്തുടര്‍ന്ന് പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികള്‍ ബംഗാളിലെ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിന് തീയിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കുകയും ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.

റെയില്‍വേ സംരക്ഷണ സേനയും ഉദ്യോഗസ്ഥരും പ്രക്ഷോഭകരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ മര്‍ദ്ദിച്ചു. ഇന്ന് രാവിലെ നൂറുകണക്കിന് ആളുകള്‍ സംക്രയില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും റോഡുകള്‍ ഉപരോധിക്കുകയും കടകള്‍ക്ക് തീയിടുകയും ചെയ്തു. ഉച്ചകഴിഞ്ഞ് അവര്‍ സ്റ്റേഷന്‍ സമുച്ചയത്തില്‍ പ്രവേശിച്ച്‌ ടിക്കറ്റ് കൗണ്ടറിന് തീകൊളുത്തി.

മൂന്ന് സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ പതിനഞ്ച് ബസുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ബംഗാളിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 34 ഉപരോധിച്ചു. മറ്റ് നിരവധി റോഡുകളും തടഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുര്‍ഷിദാബാദ് ജില്ലയിലെ പോരദംഗ, ജംഗിപുര്‍, ഫറക്ക, ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തി

പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കുന്ന രാഷ്ട്രീയ നേതാവാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കരുത് എന്ന മമതയുടെ അഭ്യര്‍ത്ഥന പ്രക്ഷോഭകാരികള്‍ തള്ളി. റോഡും ട്രെയിനും തടയരുത്. സാധാരണക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ല. കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നവരോട് ദയകാണിക്കില്ല. ബസുകള്‍ക്ക് തീയിടുകയും ട്രെയിനുകള്‍ തടസപ്പെടുത്തുകയും ചെയ്ത് പൊതു സ്വത്ത് നശിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കും എന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.

ALSO READ: പൗരത്വ ഭേദഗതി ബിൽ; ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് അമിത് ഷാ

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. അസമിലും പശ്ചിമബംഗാളിലും തുടങ്ങിയ പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കും മേഘാലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്ലായിടങ്ങളിലും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘര്‍ഷങ്ങളുണ്ടാവുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തില്‍ പ്രശ്ന ബാധിത സംസ്ഥാനങ്ങളില്‍ കൂടുതല്‍ അര്‍ധ സൈനിക വിന്യാസം നടത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. അസമിലെ ചില ജില്ലകളില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സാഹചര്യം സാധാരണ നിലയിലെയ്ക്ക് മടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button