KeralaLatest NewsNews

‘ഭൂരിപക്ഷം ഉള്ളത് കൊണ്ട് ബിജെപി സർക്കാർ, കാശ്മീരിലേത് പോലെ നാളെ കേരളത്തെ വെട്ടി മുറിച്ചുകളഞ്ഞാൽ എന്ത് ചെയ്യും?’ പൗരത്വ നിയമത്തിനെതിരെ സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് രമേശ് ചെന്നിത്തല 

പൗരത്വ ഭേദഗതി നിയത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. രക്തം കട്ട പിടിക്കുന്ന തണുപ്പിനെ അവഗണിച്ച് ഇന്ത്യൻ യുവത്വം തെരുവിൽ പോരാടുകയാണ്. ഭൂരിപക്ഷം ഉണ്ട് എന്ന് പറഞ്ഞ് നാളെ ബിജെപി സർക്കാർ കേരളത്തെ വെട്ടിമുറിച്ചാൽ എന്ത് ചെയ്യുമെന്നും ചെന്നിത്തല ചോദിക്കുന്നു. ഈ ജനവിരുദ്ധ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് കേരളം നേ‍ത‍‍ൃത്വം നൽകണമെന്നും അദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

രക്തം ഉറയുന്ന തണുപ്പിലും പൗരത്വഭേദഗതി നിയമത്തിന് എതിരായി ഉത്തരേന്ത്യയിലെ ചെറുപ്പക്കാരുടെ രോഷം തിളച്ചുമറിയുകയാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ കത്തിപ്പടരുകയാണ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം പ്രമേയത്തിലൂടെ ഈ കരിനിയമം പിൻവലിക്കണം എന്ന് അവശ്യപ്പെടുകയാണ്. ഇങ്ങനെയൊരു നിയമസഭാ സമ്മേളനം വിളിച്ചുക്കൂട്ടണം എന്ന ആവശ്യം കൂടാതെ, രാജ്യത്തെ വിഭജിക്കുന്ന നിയമത്തിന് എതിരായി കേരളത്തിൽ നിന്നും സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും സർക്കാർ നടപ്പിലാക്കണം.

ഭൂരിപക്ഷം ഉള്ളത് കൊണ്ട് ബിജെപി സർക്കാരിന് എന്തും ചെയ്യാമെന്ന് വന്നാൽ, കാശ്മീരിലേത് പോലെ നാളെ കേരളത്തെ വെട്ടി മുറിച്ചുകളഞ്ഞാൽ എന്ത് ചെയ്യും?

ഭരണഘടനാ വിരുദ്ധമായ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായി കേരളം ഇനിയും പ്രതികരിക്കണം. ജനവിരുദ്ധമായ ഈ നിയമം പിൻവലിക്കുന്നത് വരെ ഇന്ത്യൻ ജനതയുടെ പ്രക്ഷോഭത്തിന്‌ മുന്നിൽ കേരളം ഉണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button