Latest NewsNewsInternational

ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം

ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ  പരസ്യം. 2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള പരസ്യം നല്‍കിയത്. ഫാഷന്‍ മേഖലയില്‍ പ്രമുഖനുമായ 44കാരനുമായ യുസാക്കു മെയ്‌സാവയാണ് സ്ത്രീ സുഹൃത്തിനെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്തത്. 2 ബില്യണ്‍ ഏകദേശം 14158 കോടി രൂപയാണ് ഒസാക്കുവിന്റെ ആസ്തി. സ്‌പേയ്‌സ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചന്ദ്രനെ വലംവക്കുന്ന ആദ്യ വിനോദ സഞ്ചാരിയാവും ഒസാക്കു.

ഇരുപത് വയസിന് മേല്‍ പ്രായമുള്ള സിംഗിളായ സ്ത്രീകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മികച്ച വ്യക്തിത്വവും സദാസമയം പോസിറ്റീവ് എനര്‍ജി പ്രവഹിപ്പിക്കുന്നവളാകണം അപേക്ഷക. ചന്ദ്രനിലേക്കുള്ള യാത്രയില്‍ തനിക്കൊപ്പം പോരാനും അതിന് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ ഭാഗമാകാനും സന്നദ്ധയാവണം. ലോകസമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്നയാളാവണം. ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ തയ്യാര്‍ ഉള്ളവളും ആകണം അപേക്ഷയെന്നാണ് ഒസാക്കു ആവശ്യപ്പെടുന്നത്. തനിച്ചാണെന്നുള്ള തോന്നല്‍ തന്റെയുള്ളില്‍ വളരുകയാണ്. ഒരു സ്ത്രീയെ പ്രണയിക്കാനുള്ള താല്‍പര്യം അതിഭീകരമായി തോന്നുന്നു. അതിനാലാണ് പരസ്യമെന്ന് ഒസാക്കു പരസ്യത്തില്‍ വിശദമാക്കി. ജീവിതാവസാനം വരേക്കും തനിക്കൊപ്പം കഴിയാന്‍ സന്നദ്ധരായ സ്ത്രീകളില്‍ നിന്നാണ് ഒസാക്കു അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാത്രവുമല്ല ശൂന്യാകാശത്ത് വച്ച് തന്റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുമെന്നും ഒസാക്കു പറയുന്നു.

ജനുവരി 17 നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ജനുവരി 25-26ന് സ്ത്രീ സുഹൃത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്തും. ഫെബ്രുവരി പകുതിയോടെ അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഒസാക്കു പരിചയപ്പെടുമെന്നും മാര്‍ച്ച് അവസാനത്തോടെ വിജയിയെ പ്രഖ്യാപിക്കുമെന്നും ഒസാക്കു വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button