Latest NewsIndiaNews

‘ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കെടുക്കാം’; കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മന്ത്രി

ന്യൂഡല്‍ഹി: നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അമിത് മിത്ര. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കെടുക്കാമെന്നാണ് അമിത് മിത്രയുടെ പരിഹാസം.

ബജറ്റ് അവതരണത്തിന് മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലായിരുന്നു. പക്ഷേ, ബജറ്റ് അവതരണത്തിന് ശേഷമാകട്ടെ, നേരെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കാവുന്ന അവസ്ഥയായിരിക്കുകയാണെന്നാണ് അദ്ദേഹം ആരോപണം. സാധാരണക്കാരനെ പ്രതിസന്ധിയിലാക്കുന്ന ജനവിരുദ്ധവും ബുദ്ധിശൂന്യവുമായ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ജിഡിപി 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിക്ഷേപം 17 വര്‍ഷത്തെ വലിയ ഇടിവിലും നിര്‍മ്മാണ മേഖല 15 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിനുപോലുമുള്ള പരിഹാരം ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും അമിത് മിത്ര കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button