ലണ്ടന്‍ : നിരവധി ആളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്കഴിഞ്ഞ 2 മണിക്ക് ദക്ഷിണ ലണ്ടനിലെ സ്ട്രീതാമിലാണ് സംഭവം. എത്ര ആളുകള്‍ക്ക് പരുക്കേറ്റെന്നു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.
സംഭവം ഭീകരാക്രമണമെന്നു സംശയിക്കുന്നതായും പൊലീസ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ നവംബറിലും സമാനരീതിയില്‍ രണ്ടു പേരേ കുത്തിക്കൊന്ന ഒരാളെ പൊലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരുടെ അവസ്ഥയും കുത്തേറ്റതിന്റെ പിന്നിലെ ലക്ഷ്യവും പെട്ടെന്ന് വ്യക്തമായില്ല. സാഹചര്യങ്ങള്‍ വിലയിരുത്തപ്പെടുന്നു; സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചു, മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു
Post Your Comments