UAELatest NewsNewsGulf

സ്‌കൂളുകളില്‍ ഹോംവര്‍ക്കിന് നിരോധനം

ദുബായ് : സ്‌കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 16 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക. യു.എ.ഇയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നത്. 256 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഹോംവര്‍ക്കിന് നിരോധനം ഏര്‍പ്പെടുത്തുക. 233 സ്‌കൂളുകള്‍ അബുദാബിയിലും 23 സ്‌കൂളുകള്‍ ദുബായിലുമാണ്. കുട്ടികളില്‍ പഠനത്തിന് പുറമെയുള്ള അഭിരുചികള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

read also : ഫീസ് അടച്ചില്ല; വിദ്യാര്‍ഥികളെ സ്‌കൂളില്‍ പൂട്ടിയിട്ടു : സംഭവം ദുബായില്‍

അതേസമയം, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് തുടരും.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തിവികാസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തലെന്ന് സ്‌കൂളുകളുടെ ചുമതലയുള്ള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലുബ്‌ന അല്‍ ഷംസി പറഞ്ഞു. ഇതിനു പുറമെ, ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി നിജപ്പെടുത്താനും തീരുമാനിച്ചു. 50 മിനിറ്റ് പഠനവും 5 മിനിറ്റ് മാനസികോല്ലാസം നല്‍കുന്ന പ്രവൃത്തികളാണ് ഉണ്ടാവുക. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button