KeralaLatest NewsNews

സ്പ്രിംക്ളർ വിവാദം: പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണ്;- നിയമ മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ പ്രതികരണവുമായി നിയമ മന്ത്രി എകെ ബാലൻ. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണെന്നും എകെ ബാലൻ പറഞ്ഞു.

നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിൻ്റെ പരിപൂർണ ഉത്തരവാദിത്തം ഐടി വകുപ്പിനാണ്. ഡാറ്റാവിശകലനത്തിന് പ്രാപ്തിയുള്ള കമ്പനിയാണ് സ്പ്രിംക്ളർ. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. വിഷയം നിയമ വകുപ്പിന് വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊതു ഭരണ വകുപ്പാണ്. കരാറിൽ പൂർണ ഉത്തരവാദിത്തം പൊതുഭരണ വകുപ്പിന്. പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണെന്നും എകെ ബാലൻ പറഞ്ഞു.

ഐടി സെക്രട്ടറി എം ശിവശങ്കർ സ്പ്രിംക്ളർ കരാറിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കരാറിൽ നിയമോപദേശം തേടിയിട്ടില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ശിവശങ്കരൻ പറഞ്ഞു. സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.

ALSO READ: കോവിഡ് മഹാമാരിക്കെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നൃത്തത്തിലൂടെ നന്ദി പറഞ്ഞ് താരങ്ങൾ; സാമൂഹിക അകലം പാലിക്കുന്നതിന്റെ വീഡിയോ വൈറൽ

ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇതൊരു പർച്ചേസ് ഓർഡറാണ്. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടെയെന്നും ശിവശങ്കർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button