KeralaNattuvarthaLatest NewsNews

ചെറുകിട തുണിക്കടകൾ തുറക്കാൻ അനുമതി, മാർ​ഗ നിർദേശങ്ങൾ അറിയാം

എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ ഏഴു​ മുതല്‍ അഞ്ചു​ മണിവരെയായിരിക്കും

കോഴിക്കോട്; ചെറുകിട തുണിക്കടകൾ തുറക്കാൻ അനുമതി, ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ 5ല്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറക്കാന്‍ അനുമതി നല്‍കി ജില്ല കലക്​ടര്‍ ഉത്തരവിട്ടു, പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു​ മണിവരെ മാത്രമാണ്, ടെക്​സ്​റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ രണ്ടു​ നിലകളിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ തടസ്സമുണ്ടാവില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.

പക്ഷേ എസ്.എം സ്ട്രീറ്റ് പാളയം, വലിയങ്ങാടി തുടങ്ങിയ പ്രധാന വിപണികളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല, മൊത്ത തുണിക്കച്ചവടകേന്ദ്രങ്ങള്‍ ജില്ലയില്‍ എവിടെയും തുറന്നുപ്രവര്‍ത്തിക്കാം, ജില്ലയില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ ഏഴു​ മുതല്‍ അഞ്ചു​ മണിവരെയായിരിക്കും.

എന്നാൽ തുടർന്നും സിനിമ തിയറ്റര്‍, ഷോപ്പിങ്​ മാളുകള്‍, സ്വിമ്മിങ്​പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമകേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, ബഹുനില കെട്ടിടങ്ങളുള്ള അവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാരകേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂര്‍ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ നടത്തുന്നതും നിരോധിച്ചതാ​ണെന്ന്​ കലക്​ടര്‍ ഉത്തരവില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button