സൗദി അറേബ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 3,392 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 217,108 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തിന് ഏറെ ആശ്വാസമായി 5,205 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 154,839 ആയി ഉയര്‍ന്നു.
ഇന്ന് 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,017 ആയി. രാജ്യത്ത് 60,252 സജീവ കേസുകളാണുള്ളത്. ഇതില്‍ 2,268 എണ്ണം ഗുരുതരമാണെന്ന് മന്ത്രാലയം അറിയിച്ചു.
Post Your Comments