Latest NewsNewsIndiaInternational

“ചൈനയെ ഉപദേശിച്ചോ ചർച്ചയിൽക്കൂടെയോ നേരെയാക്കാൻ കഴിയില്ല” ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്‌ടൺ : ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു.

Read Also : ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭരണാധികാരി കിം ജോങ് ഉന്‍

കഴിഞ്ഞ അഞ്ച് മാസമായി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തിലാണ്. ഇതിന് അയവ് വരുത്താന്‍ നയതന്ത്ര തലത്തിലും മന്ത്രിതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും നിര്‍ണായകമായ തീരുമാനത്തിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് പ്രകോപനപരമാണ്. ബലപ്രയോഗത്തിലൂടെ ആധിപത്യം ഉറപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. തായ്വാന്‍ മേഖലയിലും സമാന പ്രകോപനം ചൈന സൃഷ്ടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button