KeralaLatest NewsNews

ഇനി അഴിക്കുള്ളിലാകുന്നത് ആരൊക്കെ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി

രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചേക്കാം.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ്. ശിവശങ്കരനൊപ്പം പ്രവര്‍ത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്.

Read Also: ഇനി ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പോകാം; ശിവശങ്കറിനെ കൊണ്ടുപോയത് കേന്ദ്ര പോലീസ് അകമ്പടിയോടെ

എന്നാൽ ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല പദ്ധതികളിലും കരാറില്‍ ഏര്‍പ്പെട്ട കമ്പനികളെ കുറിച്ചുളള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്നാണ് വിവരം. ഇതിനോടകം പല പദ്ധതികളിലായി കരാര്‍ ലഭിച്ച കമ്പനികളുടെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ച്‌ കഴിഞ്ഞു. ശിവശങ്കരനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇഡിയുടെ നിരീക്ഷണത്തില്‍ ഉള്ളത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്. രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചേക്കാം. അതേസമയം യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം നയതന്ത്ര പരിരക്ഷയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ എന്‍ഐഎ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button