COVID 19Latest NewsKeralaNews

കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവനന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കോവിഡ് രോഗം ബാധിച്ചത്.

എന്നാൽ അതേസമയം , സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 33 പേർ രോഗാബാധയെ തുടർന്ന് മരിക്കുകയുണ്ടായി . 5066 പേര്‍ രോഗമുക്തി നേടി .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button