CricketLatest NewsNewsSports

റോഡ് സേഫ്റ്റി സീരിസ് ടൂർണമെന്റ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ്

റോഡ് സേഫ്റ്റി സീരിസ് ടൂർണമെന്റ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.യൂസഫ് പത്താന്റെ സഹോദരൻ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്തനാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം പുറത്തുവരുന്നത്. നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, യൂസഫ് പത്താൻ, എസ് ബദ്രീനാഥ്‌ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മുൻ ഇന്ത്യൻ പേസർ ഇന്നലെയാണ് ട്വിറ്ററിലൂടെ തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം പുറത്തുവിട്ടത്. താരത്തിന് യാതൊരുവിധ ലക്ഷണങ്ങളുമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മറ്റു മൂന്ന് താരങ്ങൾക്ക് നേരിയ ലക്ഷങ്ങളുണ്ടെന്ന് താരങ്ങൾ തന്നെ വെളിപ്പെടുത്തിയിരുന്നു. റോഡ് സേഫ്റ്റി സീരിസിൽ കാണികളെ അനുവദിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button