USALatest NewsNewsInternational

വന്‍ ഭൂകമ്പം: ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

അലാസ്‌കന്‍ മുനമ്പില്‍ രണ്ടാഴ്ചയ്ക്ക് മുൻപും ഭൂകമ്പമുണ്ടായി

ഹെയ്ത്തിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്. ഹെയ്ത്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സിൽ പ്രാദേശിക സമയം വൈകുന്നേരം 5.59 ഓടെയാണ് ഭൂകമ്ബം അനുഭവപ്പെട്ടത്.

read also: ആര്‍ക്കും സംഭവിക്കാന്‍ പാടില്ലാത്തതാണ് അവിടെ ഉണ്ടായത്, പിണറായി സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പം : മന്ത്രി വി.ശിവന്‍കുട്ടി

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായത്തെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല. അമേരിക്കയിലെ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവിടെ ഭൂചലനം അനുഭവപ്പെട്ടത്.

അലാസ്‌കന്‍ മുനമ്പില്‍ രണ്ടാഴ്ചയ്ക്ക് മുൻപും ഭൂകമ്പമുണ്ടായി. അന്നും മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button