IdukkiNattuvarthaLatest NewsKeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയിലേക്ക്, തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കൂട്ടി

ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 2,200 ക്യുമക്‌സ് വെള്ളമാണ് ഒരു സെക്കന്റില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയിലേക്ക്. നിലവില്‍ ജലനിരപ്പ് 136.80 അടിയിലാണ്. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡാം തുറക്കുന്നില്ലെങ്കിലും സ്പില്‍വേയിലൂടെ ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും.

Read Also : ആറുപേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

ജലനിരപ്പ് ഉയര്‍ന്ന് 142 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടി വരും. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 2,200 ക്യുമക്‌സ് വെള്ളമാണ് ഒരു സെക്കന്റില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ 2,150 ക്യുമക്‌സ് ജലമായിരുന്നു കൊണ്ടു പോയിരുന്നത്. കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ആദ്യം ജലമെത്തുക ഇടുക്കി ഡാമിലാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ തുറന്നുവിടുന്ന ജലത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇടുക്കിക്കുണ്ട്. ഇതിനുള്ള മുന്നൊരുക്കമെന്നോണം കഴിഞ്ഞദിവസങ്ങളില്‍ ഇടുക്കി ഡാമിലെ ചില ഷട്ടറുകള്‍ തുറന്നിരുന്നു. ആവശ്യമെങ്കില്‍ പെരിയാറിലെ ജലനിരപ്പ് കണക്കിലെടുത്ത് ഇടുക്കിയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button