Latest NewsUAENewsInternationalGulf

എക്‌സ്‌പോ ലൈവ്: മികച്ച സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം

ദുബായ്: എക്‌സ്‌പോ വേദിയിൽ മികച്ച പദ്ധതികൾ അവതരിപ്പിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം ലഭിക്കും. വിവിധ മേഖലകളിൽ നേട്ടമാകുന്ന പദ്ധതികൾ എക്‌സ്‌പോയിൽ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരുലക്ഷം ഡോളറാണ് സമ്മാനം ലഭിക്കുന്നത്. പാരമ്പര്യേതര ഊർജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വനിതാശാക്തീകരണത്തിനും നേട്ടമാകുന്ന പദ്ധതികളാണ് ‘എക്‌സ്‌പോ ലൈവ്’ പരിഗണിക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ‘സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’: മുസ്ലിം സംഘടനകളുടെ ബോർഡിനെതിരെ മൈത്രേയൻ

സ്റ്റാർട്ട് അപ്പുകൾക്ക് 5 വർഷം വരെ അവസരം ലഭിക്കുമെന്ന് ‘എക്‌സ്‌പോ ലൈവ്’ സീനിയർ വൈസ് പ്രസിഡന്റ് യൂസഫ് കയ്‌റെസ് അറിയിച്ചു. 76 രാജ്യങ്ങളിൽ നിന്നുള്ള 11,000 അപേക്ഷകരിൽ നിന്ന് 140 പദ്ധതികളാണ് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടത്. മികവുകൾ കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾക്കു സഹായം ലഭ്യമാക്കുകയാണ് ഇത്തരമൊരു പദ്ധതിയ്ക്ക് പിന്നിലെ ലക്ഷ്യം. ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യകൾ ഉപയോഗപ്പെടുത്താനും ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഒരുക്കിയിരുന്ന വേദിയാണ് എക്‌സ്‌പോ 2020.

Read Also: നവോത്ഥാനവും സ്ത്രീ സുരക്ഷയും പറയുന്ന സർക്കാർ സിഐക്കെതിരെ ​നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button