PalakkadKeralaNattuvarthaLatest NewsNews

മാ​ര​ക മയക്കു മ​രു​ന്നാ​യ എം.ഡി.എം.എയുമായി യുവാക്കൾ അറസ്​റ്റിൽ

യുവാക്കളിൽ നി​ന്ന്​ നാ​ല് ഗ്രാം ​മയക്കു മരുന്ന് പൊലീസ്​ പി​ടി​കൂ​ടിയിട്ടുണ്ട്

മ​ണ്ണാ​ർ​ക്കാ​ട്: മാ​ര​ക മയക്കു മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ആണ് രണ്ടു പേരെ അ​റ​സ്​​റ്റ്​ ചെ​യ്തത്. മ​ണ്ണാ​ർ​ക്കാ​ട് പെ​രി​മ്പ​ടാ​രി വൈ​ശ്യ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (25), ച​ങ്ങ​ലീ​രി പാ​ല​ക്കു​ളം വീ​ട്ടി​ൽ നി​ഷാ​ദ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

യുവാക്കളിൽ നി​ന്ന്​ നാ​ല് ഗ്രാം ​മയക്കു മരുന്ന് പൊലീസ്​ പി​ടി​കൂ​ടിയിട്ടുണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ന്തി​പ്പു​ഴ​യി​ൽ വാ​ഹ​ന ​പ​രി​ശോ​ധ​ന​ക്കി​ടെയാണ് യുവാക്കൾ സിന്തറ്റിക് മയക്കു മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത്.

Read Also : ചിന്നമ്മ വധക്കേസ് : ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്​തു

​മണ്ണാ​ർ​ക്കാ​ട് എ​സ്.​ഐ. കെ.​ആ​ർ. ജ​സ്​​റ്റി​ന്റെ നേതൃത്വത്തിലുള്ള സം​ഘമാ​ണ് വാഹന പരിശോധനയ്ക്കിടെ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button