AsiaLatest NewsNewsInternational

ചൈനക്കെതിരായ സഖ്യരൂപീകരണം: വ്യോമ- സൈബർ പ്രതിരോധ കരാറുകൾ ഒപ്പുവെച്ച് ജപ്പാനും വിയറ്റ്നാമും

ടോക്യോ: ചൈനക്കെതിരായ സഖ്യരൂപീകരണ നീക്കം ശക്തമാക്കി ജപ്പാനും വിയറ്റ്നാമും. വ്യോമ പ്രതിരോധത്തിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ഉറപ്പ് വരുത്തുന്ന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. ഇൻഡോ പസഫിക് മേഖലയിലെ അന്താരാഷ്ട്ര അതിർത്തികൾ ഭീഷണിയിലാണ്. ഈ പശ്ചാത്തലത്തിൽ അടിയന്തര ആവശ്യമുണ്ടായാൽ ഇടപെടനാണ് ഇത്തരമൊരു കരാറിൽ ഏർപ്പെടുന്നതെന്ന് ജാപ്പനീസ് സർക്കാർ അറിയിച്ചു. ചൈനയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു ജപ്പാൻ പ്രതിരോധ മന്ത്രി നോബുവോ കിഷിയുടെ വാക്കുകൾ.

Also Read:ഡൊണാൾഡ് ട്രംപിന് ബ്ലാക്ക്ബെൽറ്റ്: ആയോധനകലയിൽ പുടിനൊപ്പമെന്ന് മാധ്യമങ്ങൾ; മോഹൻലാലിന് പിന്നിലെന്ന് മലയാളികൾ

ഇതോടെ ജപ്പാനും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലെത്തിയെന്ന് ജപ്പാൻ വ്യക്തമാക്കി. തർക്ക മേഖലയായ സെങ്കാകു ദ്വീപുകൾക്ക് സമീപത്തെ ചൈനീസ് തീരസംരക്ഷണ സേനയുടെ സാന്നിദ്ധ്യം ജപ്പാൻ അംഗീകരിക്കുന്നില്ല. ചൈനീസ് കപ്പലുകൾ തുടർച്ചയായി ജപ്പാന്റെ സമുദ്രാതിർത്തികൾ ലംഘിക്കുകയാണെന്നും മത്സ്യബന്ധന ബോട്ടുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ജപ്പാൻ ആരോപിക്കുന്നു.

ജപ്പാൻ അതിർത്തികൾക്ക് സമീപം അടുത്തയിടെ ചൈനയും റഷ്യയും നടത്തിയ  സംയുക്ത സൈനികാഭ്യാസവും ജപ്പാൻ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. നിലവിലെ സാഹചര്യത്തിന് വിരുദ്ധമായി അതിർത്തികളിൽ നടക്കുന്ന ഒരു തരത്തിലുള്ള കൈയ്യേറ്റങ്ങളും വെച്ചു പൊറുപ്പിക്കില്ലെന്ന് ജപ്പാൻ ആവർത്തിച്ചു. ആഗോള മൂല്യങ്ങൾ സംരക്ഷിക്കുന്ന സമാന ചിന്താഗതിക്കാരായ വിദേശ സുഹൃത്തുക്കളുടെ സഹകരണത്തോടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ഇൻഡോ പസഫിക് മേഖലക്ക് വേണ്ടി എക്കാലവും നിലകൊള്ളാൻ ജപ്പാൻ പ്രതിജ്ഞാബദ്ധമാണെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button