ThrissurLatest NewsKeralaNattuvarthaNews

എ​ച്ചി​പ്പാ​റ​യി​ല്‍ വീ​ടി​നു​ നേ​രെ കാ​ട്ടാ​ന​ക്കൂട്ടത്തിന്റെ ആക്രമണം

കൂ​ട്ട​മാ​യെ​ത്തി​യ ആ​ന​ക​ള്‍ എ​ച്ചി​പ്പാ​റ വ​രി​ക്കോ​ട്ടി​ല്‍ മൊ​യ്ദീ​ന്‍കു​ട്ടി​യു​ടെ വീ​ടിന്റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍ത്തു

ആ​മ്പ​ല്ലൂ​ര്‍: വീ​ടി​ന് നേ​രെ കാ​ട്ടാ​നയുടെ ആ​ക്ര​മ​ണം. ചി​മ്മി​നി എ​ച്ചി​പ്പാ​റ​യി​ല്‍ ബു​ധ​നാ​ഴ്ച രാവിലെയാ​ണ് സം​ഭ​വം. കൂ​ട്ട​മാ​യെ​ത്തി​യ ആ​ന​ക​ള്‍ എ​ച്ചി​പ്പാ​റ വ​രി​ക്കോ​ട്ടി​ല്‍ മൊ​യ്ദീ​ന്‍കു​ട്ടി​യു​ടെ വീ​ടിന്റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍ത്തു. ചു​മ​രു​ക​ളി​ല്‍ കു​ത്തി വി​ള്ള​ലേ​ൽ​പി​ച്ചു.

പൊ​ട്ടി​യ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ദേ​ഹ​ത്ത് വീ​ണ​പ്പോഴാ​ണ് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​ത്. ഹൃ​ദ്രോ​ഗി​യാ​യ മൊ​യ്തീ​ന്‍കു​ട്ടി​യും ഭാ​ര്യ റം​ല​ത്തും മാത്രമാണ് ഈ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

തുടർന്ന് ടോ​ര്‍ച്ച​ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റ്റ​ത്ത് ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​ത്. പി​ന്നീ​ട് വീ​ട്ടി​ലെ പാ​ത്ര​ങ്ങ​ളെ​ടു​ത്ത് ശ​ബ്​​ദ​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ആ​ന​ക​ള്‍ പോ​യ​തെ​ന്ന് മൊ​യ്ദീ​ന്‍കു​ട്ടി പ​റ​ഞ്ഞു.

Read Also :മൂ​ന്ന് കോ​ടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഭീ​തി പ​ര​ത്തി​യ ആ​ന​ക​ള്‍ സ​മീ​പ​ത്തെ തെ​ങ്ങു​ക​ള്‍ കു​ത്തി​മ​റി​ച്ചി​ടാ​നും ശ്ര​മം നടത്തി. വ​രി​ക്കോ​ട്ടി​ല്‍ മൊ​യ്തീ​ന്‍കു​ട്ടി, മു​ക്ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സംഭവമറി‍ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഷ​റ​ഫ് ചാ​ലി​യ​ത്തൊ​ടി, വ​ന​പാ​ല​ക​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ വീ​ടു​ക​ള്‍ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സു​നി​ല്‍ അ​ന്തി​ക്കാ​ട്, ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് വി​ന​യ​ന്‍ പ​ണി​ക്ക​വ​ള​പ്പി​ല്‍, ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button