PathanamthittaKeralaNattuvarthaLatest NewsNews

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്‌ടര്‍ പൊലീസ് പിടിയിൽ

മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. ജി. അനില്‍(48) ആണ്‌ പൊലീസ്‌ പിടിയിലായത്‌

പന്തളം: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദന്തഡോക്‌ടർ അറസ്റ്റിൽ. മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. ജി. അനില്‍(48) ആണ്‌ പൊലീസ്‌ പിടിയിലായത്‌. ഞായറാഴ്‌ച വൈകുന്നേരം ആണ് സംഭവം.

ഒരാഴ്‌ച മുമ്പ് ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ സ്‌ത്രീയെയാണ്‌ ഇയാള്‍ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്‌ത്രീയുടെ ബഹളം കേട്ട്‌ അയല്‍വാസികള്‍ പൊലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Read Also : വയോധിക തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെയ്തു

എസ്‌.എച്ച്‌.ഓ എസ്‌. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഡി. സുനില്‍ കുമാറും സംഘവുമാണ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button