Latest NewsInternational

സിഡ്നിയിൽ അഞ്ചു പേർക്ക് പ്രാദേശിക ഒമിക്രോൺ വ്യാപനം : വിദേശയാത്ര നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ

ഒമിക്രോൺ ഓസ്ട്രേലിയയുടെ തലസ്ഥാനത്തു നിന്നും പ്രാദേശിക പ്രദേശങ്ങളിലേക്ക്

സിഡ്നി: ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽ അഞ്ചുപേർക്ക് പ്രാദേശികമായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ്. ഒമിക്രോൺ ബാധിച്ചവരാരും തന്നെ വിദേശയാത്രകൾ നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ പ്രാദേശികമായി സ്ഥിരീകരിക്കുന്ന ആദ്യത്തെ ഒമിക്രോൺ കേസാണിത്.

ഒമിക്രോൺ ഓസ്ട്രേലിയയുടെ തലസ്ഥാനത്തു നിന്നും പ്രാദേശിക പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് പറഞ്ഞു.പ്രദേശത്ത് മറ്റു കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അടിയന്തര ജീനോം പരിശോധന നടക്കുന്നുണ്ടെന്നും അവർ അറിയിച്ചു. വരും ദിവസങ്ങളിൽ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെറി ചാന്റ് ചൂണ്ടിക്കാട്ടി.

വൈറസ് പടർന്ന് പിടിക്കുന്നതിനാൽ ദക്ഷിണാഫ്രിക്കയിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് പല രാജ്യങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button