MalappuramKeralaNattuvarthaLatest NewsNews

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂന്നുപേർ പിടിയിൽ

ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ൾ ആണ് നി​ല​മ്പൂ​ർ പൊ​ലീ​സി‍ന്റെ പി​ടി​യി​ലായത്

നി​ല​മ്പൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂന്നുപേർ പൊലീസ് പിടിയിലായി. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ൾ ആണ് നി​ല​മ്പൂ​ർ പൊ​ലീ​സി‍ന്റെ പി​ടി​യി​ലായത്.

ഗൂ​ഡ​ല്ലൂ​ർ പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദ് (25), മു​ർ​ഷി​ദ് ക​ബീ​ർ (19), അ​ൻ​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. നി​ല​മ്പൂ​ർ എ​സ്‌.​ഐ ന​വീ​ൻ ഷാ​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘പാക്കിസ്ഥാനിൽ ലൈംഗിക പീഡനം കുത്തനെ ഉയർന്നു’: അശ്ലീലതയിൽ മുങ്ങിപ്പോകുന്നതിൽ നിന്ന് യുവാക്കളെ രക്ഷിക്കണമെന്ന് ഇമ്രാൻ ഖാൻ

കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 55 ഗ്രാം ​ക്രി​സ്റ്റ​ൽ മെ​ഥി​ലി​ൻ ഡ​യോ​ക്സി മെ​ത്ത് ആം​ഫി​റ്റ​മി​ൻ ആ​ണ് പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ മൂ​ന്ന്​ ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്.

നി​ല​മ്പൂ​ർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button