Latest NewsInternational

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം : 9 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 9 കുട്ടികൾ കൊല്ലപ്പെട്ടു. നാൻഗഡിലെ ലാൽപുര മേഖലയിൽ, ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടകാരണം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വാർസാക് എലമെന്ററി സ്കൂളിലെ വിദ്യാർഥികളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിഗനാന പ്രദേശത്തെ സ്കൂളിനു സമീപമാണ് സ്ഫോടനം നടന്നിരിക്കുന്നത്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.

അതേസമയം, ഗ്രാമമുഖ്യനായ ഹുക്കുംഖാൻ, കുട്ടികൾക്ക്‌ എങ്ങനെയോ കിട്ടിയ പഴയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത് എന്ന് ആരോപിച്ചിരുന്നു. എന്നാൽ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇസാം, ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തതെന്ന് ഖാമ പ്രസ് ഇന്ത്യൻ വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button