Latest NewsNewsInternational

കടലില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം, ഇന്റര്‍നെറ്റ് കേബിള്‍ സംവിധാനം തകര്‍ന്നു

കടലിനടിയിലെ കേബിള്‍ ശൃംഖലയ്ക്ക് അന്‍പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യം

ടോംഗ : അഗ്‌നിപര്‍വ്വത സ്ഫോടനമുണ്ടായ ടോംഗയില്‍ കടലില്‍ സ്ഥാപിച്ച കേബിള്‍ സംവിധാനം അറ്റകുറ്റപ്പണി നടത്തി പുന:സ്ഥാപിക്കാന്‍ നാലാഴ്ചയോളം വേണ്ടിവരും. ശനിയാഴ്ചയാണ് കടലില്‍ അഗ്‌നിപര്‍വ്വത സ്ഫോടനമുണ്ടായത്. ഇതെ തുടര്‍ന്ന് സുനാമി രൂപപ്പെടുകയും ടോംഗ ദ്വീപ്‌സമൂഹം ഒറ്റപ്പെടുകയും ചെയ്തു. മൂന്നു മരണങ്ങള്‍ സ്ഥിരീകരിച്ചു. കടലിലെ കേബിള്‍ സംവിധാനം തകര്‍ന്നതിനെ തുടര്‍ന്ന് പുറംലോകവുമായുള്ള ആശയവിനിമയം ഇല്ലാതായി.

Read Also : ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയ്ക്ക് കാരണം? അന്വേഷണ റിപ്പോർട്ട് പുറത്ത്

അറ്റകുറ്റപ്പണി നടത്തി കേബിള്‍പ്രശ്നം പരിഹരിക്കാന്‍ കുറഞ്ഞത് നാലാഴ്ച വേണ്ടിവരുമെന്നാണ് യുഎസ് കേബിള്‍ കമ്പനി അറിയിച്ചത് എന്ന് ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് കടലിനടിയിലെ കേബിള്‍ ശൃംഖല. കപ്പലിന്റെ സഹായത്തോടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് അറ്റകുറ്റപ്പണി നടത്താനാണ് ശ്രമം നടക്കുന്നത്.

ശനിയാഴ്ചയുണ്ടായ അഗ്‌നിപര്‍വ്വതവും സുനാമിയും കേബിള്‍ ശൃംഖല തകര്‍ത്തതോടെ ടോംഗോ നിശ്ചലമായി. തലസ്ഥാന നഗരിയായ നൗക്കലോഫയിലെ ഫോറിന്‍ എംബസിയുടെ
ഏതാനും സാറ്റലൈറ്റ് ഫോണ്‍ശൃംഖലവഴി മാത്രമാണ് ആശയവിനിമയം സാധ്യമാകുന്നത്.

ടോംഗയില്‍ ഇത് ആദ്യമായല്ല കേബിള്‍ സംവിധാനം തകരാറിലാവുന്നത്. 2019ലെ മോശം കാലാവസ്ഥയില്‍ അപ്രതീക്ഷിത കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button