Latest NewsIndiaNews

ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിൽ തുപ്പി: ഷാരൂഖ് ഖാനെതിരെ ആരോപണം, സൈബർ ആക്രമണം

മുംബയ്: അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻ്റെ ഭൗതിക ശരീരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുപ്പിയതായി ആരോപണം. ലതാ മങ്കേഷ്കറിൻ്റെ അന്തിമ കർമ്മങ്ങൾ നടന്ന ശിവാജി പാർക്കിലെത്തി ഷാരൂഖ് ഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാർത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഇതേതുടർന്ന് ഷാരൂഖിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്.

ലതാ മങ്കേഷ്കറിൻ്റെ മൃതദേഹത്തിനരികെ നിന്ന് പ്രാർത്ഥിക്കുന്ന ഷാരൂഖിൻ്റെയും മാനേജർ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാർത്ഥനയായ ദുആ ചെയ്യുമ്പോൾ പൂജ ഹൈന്ദവ ആചാരപ്രകാരം കൈകൂപ്പി പ്രാർത്ഥിക്കുകയാണ്.

ഇഡിയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്ത് വിശ്വാസ്യതയാണുള്ളത്?: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ വിമർശനവുമായി സഞ്ജയ് റാവത്ത്

ഞായറാഴ്ച വൈകിട്ട് ആറരയോടെ മുംബൈ ശിവാജി പാർക്കിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button