ErnakulamKeralaNattuvarthaLatest NewsNews

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ പരിധിയില്ലാതെ സൗജന്യ യാത്ര

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു

കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന്, സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.

ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : രണ്ടാനച്ഛൻ അറസ്റ്റിൽ

അതേസമയം ശിവരാത്രി പ്രമാണിച്ച്‌ കൊച്ചി മെട്രോ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. മാര്‍ച്ച്‌ 1-ന് രാത്രിയും മാര്‍ച്ച്‌ 2-ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍ നടത്തുക. മാര്‍ച്ച്‌ ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും.

രണ്ടാം തീയതി വെളുപ്പിന് 4.30 മുതല്‍ ആലുവ സ്‌റ്റേഷനില്‍ നിന്ന് പേട്ടയിലേക്കുള്ള സര്‍വീസ് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button