KollamKeralaNattuvarthaLatest NewsNews

ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : യു​വാ​വ് അറസ്റ്റിൽ

കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം നീ​ലാം​ത്തോ​ട്ടം അ​നി​ല്‍ ഭ​വ​നി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (42) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാവ് അറസ്റ്റിൽ. കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം നീ​ലാം​ത്തോ​ട്ടം അ​നി​ല്‍ ഭ​വ​നി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (42) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​മു​ക്കി​ലു​ള​ള ബാ​ര്‍ ഹോ​ട്ട​ലി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ ഗ്ലാ​സു​ക​ളു​മാ​യി പോ​യ ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് സ്റ്റാ​ഫാ​യ ആ​സാം സ്വ​ദേ​ശി അ​സ്ഹ​റു​ളി​നോ​ട് ഇ​യാ​ള്‍ കു​പ്പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് നി​ര​സി​ച്ച വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മി​ച്ച​ത്.

Read Also : എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം: ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇ​യാ​ള്‍ ഗ്ലാ​സ് കൊ​ണ്ട് അ​സ്ഹ​റു​ളി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആക്രമണത്തിൽ, വ​യ​റി​ലും മു​തു​കി​ലും ത​ല​യി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​സ്ഹ​റു​ളി​നെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ലം വെ​സ്റ്റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷെ​ഫീ​ക്ക് ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐമാ​രാ​യ ശ്യാം ​കു​മാ​ര്‍ കെ.​ജി, ഹ​സ​ന്‍​കു​ഞ്ഞ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button