Latest NewsNewsFootballSports

ബാഴ്‌സലോണയെ അട്ടിമറിച്ച് കാ‍ഡിസ്: പ്രീമിയർ ലീഗിൽ ലിവർപൂളും യുണൈറ്റഡും നേർക്കുനേർ

മാഡ്രിഡ്: ലാ ലിഗയിൽ ബാഴ്‌സലോണയെ അട്ടിമറിച്ച് കാ‍ഡിസ് സിഎഫ്. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിന് കാ‍ഡിസിനോട് ബാഴ്‌സലോണ തോറ്റു. ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവിലായിരുന്നു മത്സരം. 48-ാം മിനിറ്റിൽ ലൂക്കാസ് പെരസാണ് കാ‍ഡിസിനായി ഗോൾ നേടിയത്. 32 കളികളില്‍ 31 പോയിന്‍റ് മാത്രമായി 16-ാം സ്ഥാനക്കാരാണ് ബാഴ്‌സയെ മുട്ടുകുത്തിച്ച കാഡിസ്.

31 മത്സരങ്ങളിൽ 60 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ. റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 32 കളികളില്‍ 75 പോയിന്‍റുമായാണ് കിരീടത്തിനരികിലേക്ക് റയലിന്‍റെ ജൈത്രയാത്ര. ലീഗിലെ മറ്റൊരു മത്സരത്തിൽ ശക്തരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. 3-2ന് റയൽ മാഡ്രിഡ് സെവിയ്യയെ കീഴടക്കി.

Read Also:- ഡൽഹി ക്യാപിറ്റല്‍സില്‍ നാല് പേര്‍ക്ക് കൊവിഡ്: സൂപ്പർ താരം ആശുപത്രിയിൽ

അതേസമയം, പ്രീമിയർ ലീഗിൽ ശക്തരായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. നോർവിച്ച് സിറ്റിയെ തകർത്ത ആത്മവിശ്വാസത്തിലിറങ്ങുന്ന യുണൈറ്റഡിനെ ഇന്ന് പരാജയപ്പെടുത്തിയാൽ ലിവർപൂളിന് പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്താം. നിലവിൽ, സിറ്റിക്ക് താഴെ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button