Latest NewsNewsIndia

ബുര്‍ഖയും, ഹിജാബും ധരിക്കാതെ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ ഭീഷണിയുമായി മതമൗലികവാദികള്‍

ബുര്‍ഖയും ഹിജാബും ധരിക്കാതെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുത്, വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി

ബംഗളൂരു : ബുര്‍ഖയും, ഹിജാബും ധരിക്കാതെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന ഭീഷണിയുമായി മതമൗലിക വാദികള്‍. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മതമൗലികവാദികള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also:ഇ-കൊമേഴ്‌സ് ഭീമന്‍മാർക്ക് വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ തദ്ദേശീയ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി

മുസ്ലീം ഡിഫന്‍സ് ഫോഴ്സ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതവസ്ത്രങ്ങള്‍ ധരിക്കാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് സന്ദേശത്തില്‍ പറയുന്നു. കന്നഡ ഭാഷയിലാണ് സന്ദേശം.

ഷോപ്പിംഗ് മാളുകളിലും തിരക്കുള്ള സ്ഥലങ്ങളിലും മറ്റും ബുര്‍ഖയും, ഹിജാബും ധരിക്കാതെ നിരവധി സ്ത്രീകള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം വന്നതിനു ശേഷവും സ്ത്രീകളെ മതവസ്ത്രങ്ങള്‍ ധരിക്കാതെ പുറത്ത് കണ്ടാല്‍ തല്ലുമെന്ന് പറഞ്ഞിട്ടുണ്ട്. മുസ്ലീം പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് വസ്ത്രകാര്യത്തില്‍ ശ്രദ്ധചെലുത്താന്‍ തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button