Latest NewsIndiaDevotional

ഭഗവാൻ ശ്രീകൃഷ്ണന്റെ ശക്തമായ മൂന്ന് മന്ത്രങ്ങൾ

ജീവിതത്തിൽ കഷ്ടപ്പാടു വരുമ്പോൾ കൃഷ്ണനെ വിളിക്കുന്നവരാണ് മലയാളികളിൽ അധികവും. ഭാരതത്തിൽ ഉടനീളമുള്ള നിരവധി ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയായ ഭഗവാൻ ശ്രീകൃഷ്ണൻ എളുപ്പത്തിൽ പ്രസാദിയ്ക്കുന്ന ഭഗവാനുമാണ്. കൃഷ്ണന്റെ ശക്തമായ മൂന്ന് മന്ത്രങ്ങൾ ഇന്ന് പരിചയപ്പെടാം.

സന്താനഗോപാല മന്ത്രം

” ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ”
അര്‍ത്ഥം:

”ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു എനിക്ക് പുത്രനെ നൽകിയാലും”. രോഹിണി ദിവസം (അഷ്ടമി രോഹിണിയുടെ അന്ന് അത്യുത്തമം) സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്ടസന്താനത്തെ ലഭിക്കുമെന്നാണ് വിശ്വാസം.

വിദ്യാഗോപാലമന്ത്രം

“കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ
രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ ”

അർത്ഥം:

“പാപനാശകനും ലോകനാഥനുമായ സര്‍വജ്ഞനുമായ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. ” വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാണ്.

ശ്രീകൃഷ്ണ മന്ത്രം

”കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ”

അർത്ഥം:

”വസുദേവപുത്രനും ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും സകലചരാചരങ്ങൾക്കും ആശ്രയവുമായ ഭഗവാൻ ശ്രീകൃഷ്ണനെ നമിക്കുന്നു.”പുലർച്ചെ കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ഈ മന്ത്രം 108 തവണ ജപിച്ചാൽ അതിവേഗം ഫലപ്രാപ്‌തിയുണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button