KeralaLatest NewsNews

‘ഇത് ഇന്ത്യയാണ്, നമ്മുടെ പരിപ്പൊന്നും ഇവിടെ വേവില്ല എന്ന് അവനോട് പറയണം’: വിവാദ മുദ്രാവാക്യത്തിനെതിരെ സന്ദീപ് ജി വാര്യർ

ആലപ്പുഴ: പോപുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിൽ ഒരു കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വീഡിയോ വൈറലായതോടെ, വിമർശനവുമായി നിരവധി പേര് രംഗത്ത് വന്നു. സംഭവത്തിൽ ബി.ജെ.പി ആലപ്പുഴ ജില്ലാ ഘടകം നിയമനടപടി സ്വീകരിച്ചതായി ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ പറയുന്നു. ഇത് ഇന്ത്യയാണെന്നും നമ്മുടെ പരിപ്പൊന്നും ഇവിടെ വേവില്ലെന്നും, തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ താഴത്തിറക്കി ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കണമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.

Also Read:സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

അരിയും മലരും വാങ്ങി കാത്തിരിക്കാൻ ഹിന്ദുക്കൾക്കും, കുന്തിരിക്കം വാങ്ങി കാത്തിരിക്കാൻ ക്രൈസ്തവർക്കും മുന്നറിയിപ്പ് നൽകിയ ശേഷം തങ്ങൾ കാലന്മാർ ആണെന്നും ആ കുട്ടി വിളിച്ച് പറയുന്നുണ്ട്. വീഡിയോയ്‌ക്കെതിരെ ശ്രീജിത്ത് പണിക്കർ, ശ്രീജ നെയ്യാറ്റിൻകര തുടങ്ങിയവർ രംഗത്തെത്തി. ആ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ പ്രായമാണ് ആശങ്കപ്പെടുത്തുന്നതെന്നായിരുന്നു സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയുടെ പ്രതികരണം.

ഒരു സംഘടനയുടെ സമ്മേളനത്തിൽ കാലന്മാർ വരുന്നുണ്ട് എന്ന് ഒരു ചെറിയ കുട്ടി മുദ്രാവാക്യം മുഴക്കുന്നതിലൂടെ, ആ സമ്മേളനം പൊതുസമൂഹത്തിലേക്ക് കൺവേ ചെയ്യുന്ന രാഷ്ട്രീയം എന്തായിരിക്കുമെന്ന് ശ്രീജ ചോദിക്കുന്നു. സ്വയം കാലന്മാർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടരെ രാഷ്ട്രീയ സമൂഹം എങ്ങനെ വിലയിരുത്തുമെന്നും, ഈ വൈകാരിക ഊളത്തരങ്ങളുടെ പേരാണ് ഫാസിസ്റ്റ് വിരുദ്ധതയെങ്കിൽ തീർച്ചയായും ആ ഫാസിസ്റ്റ് വിരുദ്ധത ശക്തിപ്പെടുത്തുന്നത് ഫാസിസത്തെ തന്നെയായിരിക്കും എന്നതിൽ സംശയവുമില്ലെന്നും ശ്രീജ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button