Latest NewsCricketNewsSports

അദ്ദേഹം മികച്ച ഫോമിലാണ്, ടീമിനായി കപ്പ് നേടിത്തരും: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

രാജ്കോട്ട്: തകർപ്പൻ ഫോമിലുള്ള ദിനേശ് കാർത്തിക്കിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റെയ്ന്റെ വിലയിരുത്തൽ. റിഷഭ് പന്തിന് ഈ പരമ്പരയില്‍ നാല് അവസരങ്ങള്‍ ലഭിച്ചപ്പോള്‍ സമാന തെറ്റുകള്‍ വരുത്തുകയും ഡികെ തന്‍റെ ക്ലാസ് എല്ലാ മത്സരത്തിലും തെളിയിക്കുന്നുവെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

‘റിഷഭ് പന്തിന് ഈ പരമ്പരയില്‍ നാല് അവസരങ്ങള്‍ ലഭിച്ചപ്പോള്‍ സമാന തെറ്റുകള്‍ വരുത്തുന്നത് കണ്ടു. നല്ല താരങ്ങള്‍ അവരുടെ വീഴ്ചയില്‍ നിന്ന് പഠിക്കും. പക്ഷേ റിഷഭ് പഠിക്കുന്നില്ല. എന്നാല്‍, തന്‍റെ ക്ലാസ് ഡികെ എല്ലാ മത്സരത്തിലും തെളിയിക്കുന്നു. ലോകകപ്പ് നേടണമെങ്കില്‍ ഫോമിലുള്ള താരത്തെ കളിപ്പിക്കുകയാണ് വേണ്ടത്. അദ്ദേഹം ടീമിനായി കപ്പ് നേടിത്തരും’.

Read Also:- വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!

‘പേരിന് അനുസരിച്ചാവും ടീം താരങ്ങളെ തെരഞ്ഞെടുക്കുക. എന്നാല്‍, ഡികെ വിസ്മയ ഫോമിലാണ്. ഫോം തുടർന്നാല്‍ ലോകകപ്പ് ടീമിന്‍റെ വിമാനത്തിലേക്ക് പേര് ചേർക്കുന്ന ആദ്യ താരങ്ങളിലൊരാള്‍ ദിനേശ് കാർത്തിക്കാകും’ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button