ErnakulamKeralaNattuvarthaLatest NewsNews

മാവിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്

പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വേങ്ങൂരിലെ വാടക വീടിന് സമീപമാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടക്കാലിയിൽ ഇലക്ട്രിക് ജോലികൾ നടത്തുകയായിരുന്നു ബിനു.

Read Also : വിദേശത്തു നിന്ന് എത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനില. സംസ്കാരം തിങ്കളാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button