Latest NewsNewsInternational

താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ താലിബാന്‍ ഭരണകൂടം’കുഴിച്ചെടുത്തു’

1960-ല്‍ കാന്‍ഡഹാറില്‍ ജനിച്ച മുല്ല ഉമര്‍ 1980കളില്‍ സോവിയറ്റ് ​യൂനിയനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും യുദ്ധത്തില്‍ വലത് കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കാബൂള്‍: രണ്ട് പതിറ്റാണ്ടിന് ശേഷം താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ താലിബാന്‍ ഭരണകൂടം ‘കുഴിച്ചെടുത്തു’. 2001 സെപ്റ്റംബര്‍ 11ലെ പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് യു.എസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ ആണ് ഭരണകൂടം കുഴിച്ചെടുത്തത്.

ഇത്രയും കാലം മണ്ണിനടിയിലായിരുന്നിട്ടും മുന്‍വശത്തെ കണ്ണാടി തകര്‍ന്നതല്ലാതെ വാഹനത്തിന് കാര്യമായ കേടുപാടില്ലെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സൈന്യത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ കുഴിച്ചിട്ട വാഹനമാണ് സാബൂള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍നിന്ന് രണ്ടു പതിറ്റാണ്ടിന് ശേഷം വീണ്ടെടുത്തത്. ചരിത്ര അവശേഷിപ്പെന്ന നിലയില്‍ കാബൂളിലെ നാഷനല്‍ മ്യൂസിയത്തില്‍ വാഹനം പ്രദര്‍ശിപ്പിക്കാനാണ് നീക്കം.

Read Also: രാജ്യത്തെ ഞെട്ടിച്ച കനയ്യ ലാല്‍, ഉമേഷ് കൊലപാതകങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

1960-ല്‍ കാണ്ഡഹാറില്‍ ജനിച്ച മുല്ല ഉമര്‍ 1980കളില്‍ സോവിയറ്റ് ​യൂനിയനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും യുദ്ധത്തില്‍ വലത് കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 1996 മുതല്‍ 2001 വരെ താലിബാന്‍ തലവനെന്ന നിലയില്‍ അഫ്ഗാന്‍ ഭരിച്ചയാളാണ് മുല്ല ഉമര്‍. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും, 2013 ഏപ്രിലില്‍ അദ്ദേഹം മരിച്ചതായി തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ താലിബാന്‍ സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button