Latest NewsIndia

അലറിക്കരഞ്ഞ് അർപ്പിത, പൊക്കിയെടുത്ത് വീൽച്ചെയറിലിരുത്തി ഇഡി: നടിയുടെ വീട്ടിൽ നിന്ന് സെക്സ് ടോയ്‌കളും കണ്ടെടുത്തു

കൊൽക്കത്ത: അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയത് സെക്സ് ടോയ്‌കളും. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര കള്ളപ്പണവും വിദേശ കറൻസിയും സ്വർണവും കണ്ടെടുത്ത വസതികളിൽ സെക്സ് ടോയ്കളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചും നടിയെ ഇഡി വിശദമായി ചോദ്യം ചെയ്യും. അർപ്പിതയുടെ ഫ്ലാറ്റിൽ സെക്‌സ് ടോയ്‌കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാർഥ ചാറ്റർജിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഈ വിഷയത്തിലും അർപ്പിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അർപ്പിതയ്ക്കു നൽകിയത്, ഓൺലൈനിൽ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ ഇഡി ചോദിച്ചറിയും.

അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുന്നത്. തന്റെ ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മുൻ മന്ത്രി പാർഥ ചാറ്റർജിയുടേതാണെന്ന് മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അർപ്പിത മുഖർജി ഇഡിക്ക് മൊഴി നൽകിയിരുന്നു. അർപ്പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റുകളിൽനിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വർണവും ഇതുവരെ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. പാർഥ തന്റെ ഫ്ലാറ്റുകളെ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അർപ്പിത പറഞ്ഞതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.

ഫ്ലാറ്റുകളിൽ കണക്കിൽപ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അർപ്പിത ഇഡിയോടു പറഞ്ഞതായാണ് വിവരം. ‌പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്ലാറ്റിൽ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും അർപ്പിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം, ആരോ​ഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ച അർപ്പിത അലമുറയിട്ട് കരഞ്ഞ് പ്രതിഷേധിച്ചു.

48 മണിക്കൂർ കൂടുമ്പോൾ അർപ്പിതയുടെ ആരോഗ്യനില ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കണമെന്ന കോടതി നിർദ്ദേശം അനുസരിച്ചായിരുന്നു അർപ്പിതയെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് ഇഡി എത്തിച്ചത്. എന്നാൽ, കാറിൽ നിന്നും പുറത്തിറങ്ങാൻ നടി തയ്യാറായില്ല. കാറിൽനിന്നു പുറത്തിറങ്ങാൻ മടികാണിച്ച നടി, നിലവിളിക്കുകയും പ്രതിഷേധിക്കുകയും താൻ വരുന്നില്ലെന്നു വാശിപിടിക്കുകയും ചെയ്തു. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അർപ്പിതയെ കാറിൽനിന്ന് പുറത്തിറക്കി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാറിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കിയപ്പോൾ അർപ്പിത നിലത്തിരുന്നും പ്രതിഷേധിച്ചു. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. പിന്നീട്, വീൽചെയറിൽ ബലമായി പിടിച്ചിരുത്തിയാണു കൊണ്ടുപോയത്. അപ്പോഴും നടി ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button