KeralaLatest NewsNews

ഓണം 2022: മലയാളികൾ മറന്നുതുടങ്ങിയ ചില ഓണക്കളികൾ

ഓണം എന്ന് പറഞ്ഞാൽ ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ തന്നെയാണ് എല്ലാവർക്കും. എന്നാൽ, പലപ്പോഴും ഓണത്തിന്റെ ഗൃഹാതുരതക്കുമപ്പുറം അതിനെ പ്രധാനപ്പെട്ടതാക്കുന്ന ചില കളികളുണ്ട്. ഇത്തരം കളികളെല്ലാം തന്നെയാണ് പണ്ടത്തെ കാലത്ത് ഓണത്തെ ഓണമാക്കി മാറ്റിയിരുന്നത്. മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു ഈ കളികളെല്ലാം. ഇന്നത്തെ തലമുറക്ക് അറിയുക പോലുമില്ലാത്ത കളികൾ എന്തൊക്കെയെന്ന് നോക്കാം.

തലപ്പന്തുകളി

തലപ്പന്തുകളിയാണ് പലരിലും ആവേശമുണർത്തുന്ന ഒരു പ്രധാനപ്പെട്ട കളി. പന്താണ് ഇതിലെ പ്രധാന ആകർഷണം എന്നതാണ് കളിയെ ഒന്നു കൂടി ഉഷാറാക്കുന്നത്. അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതുകൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം.

ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റമ്പിലേക്കെറിയണം. സ്റ്റമ്പിൽ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ സ്റ്റമ്പിന് നേരെ നിന്ന് എറിയാം. ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്നും അടിക്കാം.

കയ്യാങ്കളി

കയ്യാങ്കളിയാണ് ഓണം കളികളിൽ മറ്റൊന്ന്. കയ്യാങ്കളിക്ക് അടി കൂടുക എന്നുകൂടി അർത്ഥമുണ്ട്. എന്നാൽ പുരുഷമാരാണ് കയ്യാങ്കളിയിൽ ഏർപ്പെടുന്നത്. കായിക ശക്തി പ്രകടിപ്പിക്കുക എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

ആട്ടക്കളം

ആട്ടക്കളം മറ്റൊരു കളിയാണ്. നാടൻ കളിയുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഓണക്കളിയാണ് ആട്ടക്കളം. ക്ഷമയാണ് ഇതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. പുരുഷന്മാർ സംഘം ചേർന്ന് കളിച്ചിരുന്ന കളിയാണ്‌‍ ആട്ടക്കളം. രണ്ട് തുല്യ എണ്ണത്തിലുള്ള സംഘം വട്ടത്തിൽ നിരക്കുന്നു. വൃത്തത്തിനകത്ത് ഒരു സംഘവും പുറത്ത് ഒരു സംഘവും. ഇവർ തമ്മിൽ കൈ കൊണ്ട് അടിച്ച് പരസ്പരം പൊരുതുന്നു. കളി നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും. അയാൾ കളിയുടെ നിയമങ്ങൾക്കനുസരിച്ച് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button