Latest NewsNewsBusiness

നുറുക്കലരി കയറ്റുമതി ചെയ്യില്ല, നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്

രാജ്യത്ത് നുറുക്കലരിയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവ് പ്രകാരം, ഇന്നുമുതലാണ് നുറുക്കലരിയുടെ കയറ്റുമതി നിരോധനം പ്രാബല്യത്തിലായത്. രാജ്യത്ത് നുറുക്കലരിയുടെ വിലക്കയറ്റം തടയാനുള്ള നടപടിയായാണ് നിരോധനം ഏർപ്പെടുത്തിയത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഈ സീസണിൽ വിളകൾക്കാവശ്യമായ മഴ ലഭിക്കാത്തത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നടപടി. മഴയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, നെല്ല് ഉൽപ്പാദനത്തിന്റെ തോത് കുറയുമെന്നും, അതുവഴി ആഭ്യന്തര വിപണിയിൽ നുറുക്കലരിയുടെ വില ഉയർന്നേക്കാമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 434 കേസുകൾ

കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക് ആവശ്യമായ അരി ലഭ്യമാകുമെന്നും, അരി വില ഗണ്യമായി ഉയരില്ലെന്നുമാണ് നിഗമനം. നുറുക്കലരിയുടെ നിരോധനത്തിന് പുറമേ, വിവിധ അരി ഇനങ്ങളുടെ കയറ്റുമതി തീരുവ ഉയർത്താനും കേന്ദ്ര വാണിജ്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button