USALatest NewsNewsInternational

സ്റ്റോക്ക് മാർക്കറ്റ്: 20 വയസുകാരൻ ഒരു മാസത്തിനുള്ളിൽ ട്രേഡ് ചെയ്ത് നേടിയത് 600 കോടി രൂപ

കാലിഫോർണിയ: ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർ വൻ ലാഭമാണ് കൊയ്യുന്നത്. ഇന്ത്യയെ കൂടാതെ ആഗോള വിപണിയിലെ നിക്ഷേപകരും കോടീശ്വരന്മാരായി മാറുകയാണ്. ഇത്തരത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഒരു മാസം കൊണ്ട് 664 കോടിയിലധികം ലാഭം നേടിയ വിദ്യാർത്ഥിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സൗത്ത് കാലിഫോർണിയ സർവകലാശാലയിലെ ജേക്ക് ഫ്രീമാൻ എന്ന ഇരുപതുകാരനായ വിദ്യാർത്ഥി ബെഡ് ബാത്ത് ആൻഡ് ബിയോണ്ട് കമ്പനിയുടെ ഓഹരികൾ വാങ്ങിയതിലൂടെയാണ് കോടിക്കണക്കിന് രൂപ സമ്പാദിച്ചത്. ഒരു മാസം കൊണ്ട് 215 കോടി രൂപ മുടക്കി ഏകദേശം 878 കോടി രൂപയാണ് നേടിയത്, അതായത് വെറും ഒരു മാസം കൊണ്ട് ഈ വിദ്യാർത്ഥി നേടിയത് 664 കോടി രൂപ.

‘വൈറ്റ് ലിസ്റ്റ്’ പട്ടിക തയ്യാറാക്കുന്നു, വ്യാജ ലോൺ ആപ്പുകൾക്ക് ഉടൻ പൂട്ടുവീഴും

വിദ്യാർത്ഥി ബെഡ് ബാത്ത് ആൻഡ് ബിയോണ്ട് ഐ.എൻ.സിയുടെ ഏകദേശം 50 ലക്ഷം ഓഹരികൾ ജൂലൈയിൽ 440 രൂപ നിരക്കിലാണ് ജേക്ക് ഫ്രീമാൻ വാങ്ങിയത്. വെറും ഒരു മാസത്തിനുള്ളിൽ, ജേക്ക് ഈ ഓഹരികൾ വിറ്റപ്പോൾ ഈ സ്റ്റോക്കിന്റെ മൂല്യം 2,160 രൂപയിലെത്തിയിരുന്നു.

തന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങി ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു എന്ന് ജെയ്ക്ക് വ്യക്തമാക്കി. തന്റെ അമ്മാവനുമായി ഓഹരികളെക്കുറിച്ച് ചർച്ച ചെയ്ത ശേഷം 200 കോടിയോളം രൂപ നിക്ഷേപിച്ചതായി ജേക്ക് പറഞ്ഞു. ഇത്രയും മികച്ച ഒരു നേട്ടം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജേക്ക് ഫ്രീമാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button