Latest NewsNewsIndiaWomenLife Style

വിവാഹത്തിനു രണ്ടു വർഷം മുൻപ് എന്റെ വിർജിനിറ്റി നഷ്ടമായിരുന്നു, ഭർത്താവിനോടിത് പറയരുതെന്ന് അമ്മ ഉപദേശിച്ചു: പല്ലവി

മാതാപിതാക്കൾ എപ്പോഴും ഒരു മുറിയിലാണോ ഉറങ്ങുന്നത് എന്നൊക്കെയായിരുന്നു അവർക്ക് അറിയേണ്ടത്.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പലർക്കും ക്ളാസുകളും കൗൺസിലിംഗുകളും നൽകുന്ന രീതി വർദ്ധിച്ചു വരുന്നുണ്ട്. സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ആൺകുട്ടികളിലും പെൺകുട്ടികളിലും ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുക എന്നതാണ് ഇത്തരം ക്ളാസുകൾ കൊണ്ട് സൂചിപ്പിക്കുന്നത്. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് പ്രശസ്ത ഇന്റിമേറ്റ് കോച്ച് ആയ പല്ലവി തന്റെ വിവാഹ ജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ്.

read also: മാറുന്ന ടെക്നോളജിക്കൊപ്പം ചുവടുവെക്കാൻ സൈബർ ഡോം, ഇനി മെറ്റാവേഴ്സ് വഴിയും ലഭ്യമാകും

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പല്ലവി പങ്കുവച്ചത് ഇങ്ങനെ,

‘താൻ വളർന്നത് ഒരു യാഥാസ്ഥിതിക ഇന്ത്യൻ സമ്പ്രദായത്തിൽ ആയിരുന്നു മാതാപിതാക്കളുടെ വിവാഹ ജീവിതത്തെക്കുറിച്ച് പലതരത്തിലുള്ള വാർത്തകളായിരുന്നു പരന്നിരുന്നത്. പല ആളുകളിൽ നിന്നും മാതാപിതാക്കളെ കുറിച്ചുള്ള പല കാര്യങ്ങളും  അറിയുകയായിരുന്നു. ചില പാർട്ടികളിൽ ഒക്കെ പോകുന്ന സമയത്ത് തനിച്ച് ആണെങ്കിൽ തന്റെ ബന്ധത്തിൽ ഉള്ളവർ തന്നെ തന്നോട് പലതരത്തിലുള്ള ചോദ്യങ്ങളുമായി എത്താറുണ്ടായിരുന്നു.

മാതാപിതാക്കൾ എപ്പോഴും ഒരു മുറിയിലാണോ ഉറങ്ങുന്നത് എന്നൊക്കെയായിരുന്നു അവർക്ക് അറിയേണ്ടത്. വഴക്കിടുന്നത് കണ്ടിട്ടുണ്ടോ ആരെങ്കിലും വീട്ടിൽ വരുന്നത് കണ്ടിട്ടുണ്ടോ എന്നൊക്കെയുള്ള വ്യത്യസ്തമായ ചോദ്യങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. അധികം അറിയാത്ത ചില അപരിചിതരായ പെൺകുട്ടികൾ പോലും തനിക്ക് അരികിലെത്തി ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഉത്തരം അറിയാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് തന്റെ വായടപ്പിക്കുകയായിരുന്നു പലരും ചെയ്തത്.

വർഷങ്ങൾക്കു ശേഷം ആയിരുന്നു എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നതെന്ന ഒരു കഥ അമ്മ തന്നോട് പറഞ്ഞത്. തന്റെ മാതാപിതാക്കൾ വിവാഹിതരാകുന്ന കാലത്ത് അമ്മയ്ക്ക് മറ്റൊരു പുരുഷനോട് സ്നേഹം തോന്നിയിരുന്നു. എല്ലാ അർത്ഥത്തിലും ആ ഇഷ്ടം വളരുകയും ചെയ്തു. എന്നാൽ പിന്നീട് ആണ് അമ്മയ്ക്ക് കുറ്റബോധം തോന്നുന്നത്. പത്തുവർഷത്തോളം മനസ്സിൽ വച്ചിരുന്ന കാര്യം അച്ഛൻ രണ്ട് കുട്ടികൾ ജനിച്ചത് ശേഷമാണ് അമ്മയോട് ഈ കാര്യത്തെപ്പറ്റി ചോദിച്ചത്. എന്താണെങ്കിലും അത് അവരുടെ ബന്ധത്തെ ഒരു കാരണവശാലും ബാധിക്കില്ലന്ന് ഒരു ഉറപ്പും അച്ഛൻ നൽകിയിട്ടുണ്ടായിരുന്നു.

അത് വിശ്വസിച്ച് എല്ലാം തുറന്നു പറഞ്ഞു അമ്മ. എന്നാൽ, എല്ലാം കേട്ട് കഴിഞ്ഞ് ഉടനെ അച്ഛൻ പോയി. എന്റെ വിവാഹ ശേഷം ഞാൻ വരന്റെ വീട്ടിലെ ആദ്യരാത്രി പൂക്കൾ കൊണ്ട് അലങ്കരിച്ച മുറിയിൽ വെറുതെ തലകുനിച്ചു നോക്കിയിരുന്നു. എനിക്ക് ചുറ്റുപാട് തന്നെ ഒരു തമാശയായാണ് അപ്പോൾ തോന്നിയത്. കാരണം, വിവാഹത്തിനു രണ്ടു വർഷം മുൻപ് എന്റെ വിർജിനിറ്റി നഷ്ടമായിരുന്നു. അത് ഭർത്താവിനോട് പറയരുത് എന്ന് അമ്മയെന്നെ ഉപദേശിച്ചിരുന്നു. അതുകൊണ്ട് ഒന്നുമറിയാത്തതുപോലെ താൻ ഇരിക്കുകയായിരുന്നു’ – പല്ലവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button